സൈബീരിയയില്‍ ഒരു നിയാണ്ടര്‍താല്‍ കുടുംബത്തെ മുഴുവന്‍ കണ്ടെത്തി

സൈബീരിയ: 2022 ലെ നൊബേല്‍ പുരസ്‌കാര ജേതാവായ സ്വാന്തേ പാബോയുടെ നേതൃത്വത്തിൽ സൈബീരിയയിൽ നടന്ന പഠനത്തിൽ നിയാണ്ടര്‍താല്‍ മനുഷ്യവിഭാഗത്തില്‍ പെട്ട ഒരു കുടുംബത്തെ മുഴുവൻ കണ്ടെത്തി ഗവേഷകർ. ഒരു പിതാവും കൗമാരക്കാരിയായ മകളും ഉൾപ്പെടുന്ന കൂട്ടത്തെയാണ് കണ്ടെത്തിയത്. 10 മുതൽ 20 വരെ അംഗങ്ങളുള്ള അടുത്ത ബന്ധുക്കളുടെ ഒരു സംഘമായാണ് ഇവർ താമസിച്ചിരുന്നത്.

4,00,000 മുതല്‍ 40,000നും വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു ആദിമ മനുഷ്യ സ്പീഷീസാണ് നിയാണ്ടര്‍താലുകൾ. ആധുനിക മനുഷ്യർ ഇവരിൽ നിന്നാണ് പരിണമിച്ചതെന്ന് നരവംശശാസ്ത്രം പറയുന്നു.

മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട ജനിതക ഗവേഷണത്തിലെ കണ്ടെത്തലുകൾക്ക് 2022ലെ നോബൽ സമ്മാന ജേതാവായ സ്വാന്തേ പാബോയുടെ നേതൃത്വത്തിലാണ് പുതിയ പഠനം നടത്തിയത്. നിയാണ്ടര്‍താലുകളുടെ ഡിഎൻഎയുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ പഠനത്തിൽ കണ്ടെത്തി.