സംസ്ഥാനത്ത് സ്വർണവില ഇന്നും ഇടിഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ഇടിയുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 80 രൂപ കുറഞ്ഞു. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണ്ണത്തിന്‍റെ നിലവിലെ വിപണി വില 37,000 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 4,625 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് കുറഞ്ഞത്.  ഗ്രാമിന് 18 കാരറ്റ് സ്വർണത്തിന് 3,830 രൂപയാണ് ഇന്നത്തെ വിപണി വില.  

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 62 രൂപയാണ് വില. ഹാൾമാർക്ക് ചെയ്ത വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.