ഇടുക്കിയിൽ ഒരാൾ വെടിയേറ്റുമരിച്ചു.

ഇടുക്കി: ഇടുക്കിയിലെ ചക്കുംപളളം മാങ്കവലയിൽ ഒരാൾ വെടിയേറ്റുമരിച്ചു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

കോട്ടയംകാരുടെ എസ്റ്റേറ്റ് എന്നറിയപ്പെടുന്നിടത്ത് വെച്ചാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് രണ്ടുപ്രതികളാണ് ഉളളത്. എസ്റ്റേറ്റ് സൂപ്രണ്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാമത്തെയാൾ തോട്ടത്തിന്റെ ഉടമയാണ്. ഇയാൾ ഒളിവിലാണ്.

മോഷണശ്രമം ചെറുക്കുന്നതിനിടയിൽ അബദ്ധത്തിൽ സംഭവിച്ചുപോയ കൊലപാതകമെന്നാണ് പിടിയിലായവർ മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു. എന്നാൽ നായാട്ടിനിടെ വാക്കുതർക്കത്തിനിടയിലുണ്ടായ കൊലപാതകമാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.