ഇന്ത്യയടക്കം 20 രാജ്യങ്ങളിൽനിന്നുള്ളവർക്ക് സൗദിയിലേക്കു നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക്
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്ക് പ്രവേശനവിലക്കേർപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടിക വികസിപ്പിച്ചു. ഇന്നു രാത്രി 9 മുതൽ 20 രാജ്യങ്ങളിൽനിന്നുള്ളവർ സൗദിയിലേക്കു നേരിട്ട് പ്രവേശിക്കുന്നത് വിലക്കി അഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി
ആരോഗ്യ പ്രവർത്തകരും നയതന്ത്ര ഉദ്യോഗസ്ഥരും അടക്കം എല്ലാവർക്കും വിലക്ക് ബാധകമാണെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യ, യുഎഇ, അമേരിക്ക, ജർമനി, പോർച്ചുഗൽ, അർജന്റീന, ഇന്തോനേഷ്യ, അയർലൻഡ്, ഇറ്റലി, പാകിസ്ഥാൻ, ബ്രസീൽ, ലെബനോൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങൾക്കാണ് വിലക്കുള്ളത്. ബുധനാഴ്ച രാത്രി ഒൻപത് മണി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.