ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്ക്

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ സൗദി പൗരന്മാർക്ക് വിലക്കെന്ന് റിപ്പോർട്ട്. ഇന്ത്യ കൂടാതെ 15 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്. കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ഈ രാജ്യങ്ങളിലെ കൊവിഡ് ബാധ പരിഗണിച്ചാണ് നിർദ്ദേശം.

ഇന്ത്യയെ കൂടാതെ ലെബനോൺ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇൻഡോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്ക്