ഇന്ത്യയിൽ നിന്ന് നേരിട്ട് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി.
ദുബായ്: ഇന്ത്യയിൽ നിന്ന് നേരിട്ട് യു.എ.ഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് അനിശ്ചിത കാലത്തേക്ക് നീട്ടി. ഈ മാസം പതിനാലിന് അവസാനിക്കാനിരുന്ന പ്രവേശന വിലക്കാണ് നീട്ടിയത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നുള്ളവർക്ക് നേരിട്ട് യു.എ.ഇയിൽ പ്രവേശിക്കാൻ കഴിയില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദർശിച്ചവർക്കും ഇത് ബാധകമാണ്.
മറ്റ് രാജ്യങ്ങൾ വഴി യു.എ.ഇയിൽ പ്രവേശിക്കണമെങ്കിൽ ഇന്ത്യയ്ക്ക് പുറത്ത് രണ്ടാഴ്ച ക്വാറന്റീൻ പൂർത്തിയാക്കണം. ഇതോടെ ഇപ്പോൾ കേരളത്തിൽ അവധിയിലുള്ള പ്രവാസികളുടെ യു.എ.ഇയിലേക്കുള്ള മടക്കം അനിശ്ചിതമായി നീളാനാണ് സാധ്യത. ഗൾഫിലേക്ക് കടക്കുക എന്ന ഉദ്ദേശത്തോടെ വരുന്നവരെ സ്വീകരിക്കില്ല എന്ന് നേപ്പാൾ, മാലിദ്വീപ് എന്നീ രാജ്യങ്ങൾ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.