ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി പിടിയിൽ.

സെയ്‌ന്റ് ജോൺസ്:പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ഡൊമിനക്കയിൽ പിടിയിൽ.

ഞായറാഴ്ച മുതൽ കാണാതായ ഇയാൾക്കു വേണ്ടി ഇന്റർപോൾ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചതിനു പിന്നാലെ ഇന്നലെ രാത്രിയാണ് അറസ്റ്റുണ്ടായത്. ഡൊമിനിക്കയിൽനിന്ന് ഇന്ത്യയ്ക്കു കൈമാറാൻ ധാരണയായി. അനന്തരവൻ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്സി പ്രതിയായിട്ടുള്ളത്.