ഇന്ധനവിലയിലെ റെക്കോര്‍ഡ് വര്‍ധന തുടരുന്നു

തിരുവനന്തപുരം:ഡീസല്‍ വില നൂറുകടന്നിട്ടും  ഇന്ധനവിലയിലെ റെക്കോര്‍ഡ് വര്‍ധന തുടരുന്നു. ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 30 പൈസയും ഡീസലിന് 38 പൈസയും കൂട്ടി. 18 ദിവസം കൊണ്ട് ഡീസലിന് കൂട്ടിയത്  നാലുരൂപ 93 പൈസയാണ്.  പെട്രോളിന് മൂന്നുരൂപ 29 പൈസയും കൂട്ടി. കൊച്ചിയില്‍ ഒരു ലീറ്റര്‍ പെട്രോളിന് 104 രൂപ 75 പൈസയായി. ഡീസലിന് 98 രൂപ 38പൈസയുമായി.