ഇന്ധനവില ഇന്നും കൂട്ടി.

കൊച്ചി:ഇന്ധനവില ഇന്നും കൂട്ടി.പെട്രോള്‍ വില നൂറുകടന്ന് എറണാകുളവും. പെട്രോള്‍ ലീറ്ററിന് 35 പൈസയും ഡീസലിന് 20 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. തുടര്‍ന്ന് എറണാകുളം ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ലീറ്ററിന് 100രൂപ കടന്നു. നേര്യമംഗലത്ത് 100രൂപ 11 പൈസയും കുട്ടമ്പുഴയില്‍ 100രൂപ 5 പൈസയുമാണ് ഒരു ലീറ്റര്‍ പെട്രോളിന് വില. കൊച്ചി നഗരത്തില്‍ പെട്രോളിന് 99രൂപ 74പൈസയും ഡീസലിന് 94രൂപ 28 പൈസയുമാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് 101രൂപ 49പൈസയും, ഡീസലിന് 95രൂപ 94 പൈസയുമായി വില ഉയര്‍ന്നു. കോഴിക്കോട് പെട്രോളിന് 99.98 രൂപയും ഡീസലിന് 94.54 രൂപയുമാണ് വില.