ഇന്ധനവില വീണ്ടും കൂട്ടി.

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്.കോഴിക്കോട് പെട്രോള്‍ വില 105.57 ഉം ഡീസലിന് 99.26 ഉം ആണ്. കൊച്ചിയില്‍ പെട്രോള്‍ വില 105.45 ഉം ഡീസല്‍ വില 99.09 ഉം ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 107.41 ഉം ഡീസല്‍ വില 100.94 ഉം ആയി ഉയര്‍ന്നു.

20 ദിവസം കൊണ്ട് ഡീസലിന് 5.50 രൂപയും പെട്രോളിന് 3.72 രൂപയുമാണ് കൂട്ടിയത്. റെക്കോര്‍ഡ് വില വര്‍ധനവാണ് ഇന്ധനത്തിന് ഉണ്ടായിരിക്കുന്നത്.