ഇന്ധന വില ഇന്നും കൂട്ടി

കൊച്ചി : ഇന്ധന വില ഇന്നും കൂട്ടി . പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഈ മാസം ഇത് ആറാമത്തെ തവണയാണ് വില വര്‍ധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 102 രൂപ 89 പൈസയായി ഉയര്‍ന്നു. ഡീസല്‍ വില 96 രൂപ 47 പൈസയായി വര്‍ധിച്ചു.