ഇന്ധന വില വീണ്ടും വർധിപ്പിച്ചു

ഇന്ധന വില വീണ്ടും വർധിപ്പിച്ചു. ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ പെട്രോളിന് 1.53 രൂപ വർധിപ്പിച്ചു. ഡീസലിന് 1.23 രൂപയും വർധിച്ചു. മെയ് നാലിന് ശേഷം ഇത് 31-ാം തവണയാണ് ഇന്ധനവില വർധിപ്പിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 100.44 രൂപയായി ഉയർന്നു. ഡീസലിന് 95.45 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 98.93 രൂപയും ഡീസലിന് 94.06 രൂപയുമാണ്.