ഇന്നു മുതല്‍ കോവിഡ് വാക്സിനേഷന് കൂടുതല്‍ കേന്ദ്രങ്ങളില്‍
ഇന്നു (മാര്‍ച്ച് 17)മുതല്‍ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന് നല്‍കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ഒമ്പത് ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ് ഐഎംഎ ഹാള്‍, ജൂബിലി ഹാള്‍ (പുഴാതി), എ ആര് ക്യാമ്പ് (പള്ളിക്കുന്ന്) എന്നിവിടങ്ങളിലും കോവിഡ് വാക്സിനേഷന് നല്‍കും. സര്‍ക്കാര്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ കൂടാതെ 21 സ്വകാര്യ ആശുപത്രികളും വാക്സിനേഷന് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കും. പയ്യന്നൂര്‍ അനാമയ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍ , തലശ്ശേരി സഹകരണാശുപത്രി, ശ്രീചന്ദ് ഹോസ്പിറ്റല്‍, ആസ്റ്റര്‍ മിംസ്, ജിം കെയര്‍ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണാശുപത്രി, കണ്ണൂര്‍ അശോക ഹോസ്പിറ്റല്‍, ഇരിട്ടി അമല ഹോസ്പിറ്റല്‍,
ശ്രീകണ്ഠാപുരം രാജീവ് ഗാന്ധി സഹകരണാശുപത്രി, തലശ്ശേരി ടെലി മെഡിക്കല്‍ സെന്റര്‍, പേരാവൂര്‍ അര്‍ച്ചന ഹോസ്പിറ്റല്‍, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്, കണ്ണൂര്‍ കൊയിലി ഹോസ്പിറ്റല്‍, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്, ക്രിസ്തുരാജ ഹോസ്പിറ്റല്‍, തലശ്ശേരി മിഷന് ഹോസ്പിറ്റല്‍, ഇന്ദിരാഗാന്ധി സഹകരണാശുപത്രി, ധനലക്ഷ്മി ഹോസ്പിറ്റല്‍, കണ്ണൂര്‍ കിംസ്റ്റ് ഹോസ്പിറ്റല്‍, മാധവറാവോ സിന്ത്യ ഹോസ്പിറ്റല്‍ എന്നിവയാണ് ബുധനാഴ്ച(മാര്‍ച്ച് 17) വാക്സിന് നല്കുന്ന സ്വകാര്യ ആശുപത്രികള്‍