ഇന്ന് മഹാശിവരാത്രി.

ഇന്ന് മഹാശിവരാത്രി. കുഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ഭക്തർ ആഘോഷിക്കുന്നത്. ഇത്തവണത്തെ ശിവരാത്രി ശനി പ്രദോഷ ശിവരാത്രിയാണ്. ശനി പ്രദോഷ ശിവരാത്രി അത്യപൂർവ്വവും പുണ്യവുമാണ്. പാലാഴിമഥനം നടത്തിയപ്പോഴുണ്ടായ് വന്ന കാളകൂടവിഷം ലോകരക്ഷയ്‌ക്കായ് ശ്രീപരമേശ്വരൻ പാനം ചെയ്‌തെന്നും വിഷം ഭഗവാനെ ബാധിക്കാതിരിക്കാൻ പാർവ്വതിയും ദേവന്മാരും ഉറങ്ങാതെ വ്രതമനുഷ്ടിച്ച രാത്രിയാണ് ശിവരാത്രി എന്നുമാണ് ഐതിഹ്യം
ഏറ്റുമാന്നൂർ ,വൈക്കം , കൊട്ടാരക്കര , വടക്കും നാഥൻ, തൃപ്പങ്ങോട്, ശ്രീകണ്‌ഠേശ്വരം തുടങ്ങിയ മഹാ ക്ഷേത്രങ്ങളിൽ ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പിതൃമോക്ഷ കർമങ്ങൾക്കായി വൻ ജനാവലി ഇന്ന് ആലുവ മണപ്പുറത്ത് എത്തും. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ രാവിലെ ലക്ഷാർച്ചനയോടെ ആരംഭിക്കുന്ന ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11 മണി വരെ തുടരും.