ഇന്ന് മുതൽ പ്രളയ സെസ് ഇല്ല,സാധനങ്ങൾക്ക് വില കുറയും

തിരുവനന്തപുരം: സംസ്ഥാനം പ്രളയ സെസ് പിൻവലിച്ചതോടെ ആയിരത്തിലധികം ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഇന്നു മുതൽ വില കുറയും. ഗൃഹോപകരണങ്ങൾക്കും ഇൻഷുറൻസ് അടക്കമുള്ള സേവനങ്ങൾക്കും വില കുറയുകയാണ്. കാറുകൾക്ക് നാലായിരം രൂപ മുതൽ കുറവുണ്ടാകും. പുതിയ വാഹനങ്ങളുടെ വാഹനനികുതിയിലും സെസ് ഒഴിവായത് പ്രതിഫലിക്കും.

അ​ഞ്ചു ശ​ത​മാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ നി​കു​തി ഈ​ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഒ​രു ശ​ത​മാ​ന​വും സ്വ​ര്‍​ണ​ത്തി​നും വെ​ള്ളി​ക്കും 0.25 ശ​ത​മാ​ന​വു​മാ​ണു വി​ല കു​റ​യു​ന്ന​ത്.

നി​ല​വി​ല്‍ 12, 18, 28 ശ​ത​മാ​നം ച​ര​ക്കു​സേ​വ​ന നി​കു​തി ഈ​ടാ​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക് ഈ​ടാ​ക്കു​ന്ന ഒ​രു ശ​ത​മാ​നം പ്ര​ള​യ​സെ​സാ​ണ് ഇ​ന്നു​മു​ത​ല്‍ ഒ​ഴി​വാ​ക്കു​ന്ന​ത്. ചെ​രു​പ്പ്, കു​ട, ബാ​ഗ്, ബി​സ്ക​റ്റ്, ചോ​ക്ലേ​റ്റ്, കേ​ക്ക്, ഐ​സ്ക്രീം, 1000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള തു​ണി​ത്ത​ര​ങ്ങ​ള്‍, മി​ക്സി, ഫാ​ന്‍, ഇ​ല​ക്‌​ട്രി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, സി​മ​ന്‍റ്, പെ​യി​ന്‍റ്, ഹാ​ര്‍​ഡ് വെ​യ​ര്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍, നോ​ട്ട് ബു​ക്ക്, ഷേ​വിം​ഗ് ക്രീം, ​ടൂ​ത്ത് പേ​സ്റ്റ്, സ്റ്റീ​ല്‍ പാ​ത്ര​ങ്ങ​ള്‍, മാ​ര്‍​ബി​ള്‍, പൈ​പ്പ്, ബാ​ത്ത്റൂം ഉ​പ​ക​ര​ണ​ങ്ങ​ള്‍, എ​ല്‍​ഇ​ഡി ബ​ള്‍​ബ്, മെ​ത്ത, എ​സി, ഗ്രൈ​ന്‍​ഡ​ര്‍, കാ​ര്‍, സ്കൂ​ട്ട​ര്‍, മൊ​ബൈ​ല്‍ ഫോ​ണ്‍, കാ​മ​റ, സി​സി​ടി​വി, ക​ന്പ്യൂ​ട്ട​ര്‍, ലാ​പ്ടോ​പ്, മോ​ണി​റ്റ​ര്‍, വാ​ഷിം​ഗ് മെ​ഷീ​ന്‍, ടി​വി, വാ​ട്ട​ര്‍ ഹീ​റ്റ​ര്‍, പ്ര​ഷ​ര്‍ കു​ക്ക​ര്‍, എ​യ​ര്‍ കൂ​ള​ര്‍ തു​ട​ങ്ങി​യ​വ​യ്ക്കെ​ല്ലാം വി​ല കു​റ​യും.

കോവിഡ് പ്രതിസന്ധിക്കാലത്ത് ജനങ്ങൾക്കാശ്വാസവും വിപണിക്ക് ഉണർവും നൽകുന്നതാണ് പ്രളയ സെസ് പിൻവലിക്കാനുള്ള തീരുമാനം.

കഴിഞ്ഞ രണ്ട് വർഷമായി ടിവി ഫ്രിഡ്ജ്, എസി തുടങ്ങീ ചെറുതും വലുതുമായ വീട്ടുപകരണങ്ങൾ വാങ്ങുമ്പോൾ ഒരു ശതമാനം ഉണ്ടായിരുന്ന സെസ് സാമ്പത്തിക ഭാരമായിരുന്നു ഉപഭോക്താക്കളെ സംബന്ധിച്ച്. സെസ് ഒഴിവായതോടെ 20,000 രൂപയുടെ ടിവിക്ക് 200 രൂപ കുറയും. കമ്പ്യൂട്ടർ, ലാപ്ടോപ്, മൊബൈൽ ഫോൺ എന്നിവക്കും വില കുറയും. ലക്ഷങ്ങൾ വിലമതിക്കുന്ന കാറും ബൈക്കും വാങ്ങിക്കുമ്പോൾ വിലയിലെ ഒരു ശതമാനം കുറവ് വലിയ ആശ്വാസമാണ് ഉപഭോക്താക്കൾക്ക് നൽകുക. 3.5 ലക്ഷം രൂപയുടെ കാറിന് 4000 രൂപ കുറയും. 10 ലക്ഷം രൂപയുടെ കാറിന് 10,000 വരെ കിഴിവുണ്ടാകും.

“വാഹനങ്ങൾക്ക് മാത്രമല്ല ടയർ, ബാറ്ററി തുടങ്ങിയ അനുബന്ധ ഘടകങ്ങൾക്കും വില കുറയും.

ഈ മാസം മുതൽ ഇൻഷുറൻസ്, ടെലിഫോൺ ബിൽ, ബാങ്കിങ് സേവനം, മൊബൈൽ റി ചാർജ്ജ് തുടങ്ങിയ ചിലവിലും കാര്യമായ കുറവുണ്ടാകും. ആയിരം രൂപയിൽ കൂടിയ റെഡിമെയ്ഡ് വസ്ത്രങ്ങൾക്കും എസ്ക്രീം കുട എന്നിവക്കും നിരക്ക് കുറയും. സ്വർണ്ണം വെള്ളി വിലപിടിപ്പുള്ള കല്ലുകൾ എന്നിവക്കുണ്ടായിരുന്നു കാൽ ശതമാനം സെസ് ഇല്ലാതാകുന്നത് ആശ്വാസമാകും.