ഇന്ന് വായനാദിനം.

ഇന്ന് വായനാദിനം. ഗ്രന്ഥശാലാസംഘത്തിന് തുടക്കമിട്ട പി എന്‍ പണിക്കരുടെ ഓര്‍മദിനമാണ് വായനാദിനമായി ആചരിക്കുന്നത്. 1996 മുതലാണ് സംസ്ഥാനസര്‍ക്കാര്‍ വായനാദിനം ആചരിക്കാന്‍ തുടങ്ങിയത്. ജൂണ്‍ 19 മുതല്‍ 25 വരെ വായനാവാരമായും ആചരിക്കുന്നു.1945 ല്‍ അമ്പലപ്പുഴ പി.കെ.മെമ്മോറിയല്‍ ഗ്രന്ഥശാലയില്‍ നടന്ന തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സംഘം രൂപീകരണയോഗത്തില്‍ 47 ഗ്രന്ഥശാലകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

സമ്മേളനത്തിലെ തീരുമാനം അനുസരിച്ച് 1947ല്‍ രൂപീകൃതമായ തിരുകൊച്ചി ഗ്രന്ഥശാലാസംഘമാണ് 1957ല്‍ കേരള ഗ്രന്ഥശാലാ സംഘമായത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴില്‍ കൊണ്ടുവന്നു. 1977ല്‍ ഗ്രന്ഥശാലാ സംഘം സര്‍ക്കാര്‍ ഏറ്റെടുത്തു. ജൂണ്‍ 19 മുതല്‍ 25 വരെ വിദ്യാഭ്യാസവകുപ്പിന്റെ നേതൃത്വത്തില്‍ വായനാവാരം ആചരിക്കുന്നു. 2017മുതല്‍ കേന്ദ്രസര്‍ക്കാര്‍ ഈ ദിനം ദേശീയവായനദിനമായി ആചരിക്കാന്‍ തുടങ്ങി.