ഇരട്ടവോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കോടതി,ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: വോട്ടര്‍പ്പട്ടികയിലെ ഇരട്ട വോട്ടുകള്‍ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹരജിയില്‍ ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി.ഹരജിയില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഹരജി വീണ്ടും 29 ന് കോടതി പരിഗണിക്കും.അന്ന് സത്യാവാങ്മൂലം സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.ഇരട്ടവോട്ടുകള്‍ക്കെതിരെ ഇന്നലെയാണ് അഡ്വ.അസഫലി മുഖേന രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.ഇരട്ടവോട്ടിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി കോടതി,ഹർജി തിങ്കളാഴ്ച പരിഗണിക്കും