ഇരിട്ടിയില്‍ 10മുതല്‍ ഗതാഗത പരിഷ്‌കരണവുമായി നഗരസഭ
ഇരിട്ടി നഗരത്തിലെ ഗതാഗത തടസം പരിഹരിക്കുന്നതിനും അശാസ്ത്രീയ വാഹന പാര്‍കിങ് നിരോധിക്കുന്നതിനും ഗതാഗത പരിഷ്‌കരണവുമായി ഇരിട്ടി നഗരസഭ. ഗതാഗതകുരുക്കും വാഹന പാര്‍ക്കിംങ്ങും കാല്‍നടയാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വളരെയധികം ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിലാണ് നടപടി.
ഇതിന്റെ ഭാഗമായി സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംങ്ങ് നിയന്ത്രണങ്ങള്‍ എര്‍പ്പെടുത്താന്‍ തിരുമാനിച്ചു. ഇരിട്ടി പഴയപാലം പള്ളി പരിസരത്ത് സഗരസഭയുടെ അധീനതയിലുള്ള സ്ഥലം സ്വകാര്യ വാഹനങ്ങര്‍ക്ക് പാര്‍ക്കിംങ്ങ് ഏരിയായി നിശ്ചയിച്ചിട്ടുണ്ട്. ജൂണ്‍ 10 മുതല്‍ നിശ്ചിത തുക ഫീസ് ഈടാക്കി വാഹനങ്ങള്‍ക്ക് പാര്‍കിങ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിലൂടെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണാനാവുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.
അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരായി 11 മുതല്‍ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 122പ്രകാരം കര്‍ശ്ശന നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലതയും ഇരിട്ടി ആര്‍ ടി ഒ എ സി ഷീബയും അറിയിച്ചു.