ഇരിണാവ് സർവ്വീസ് സഹകരണ ബാങ്ക് കാർഷിക ഉൽപ്പന്നസംഭരണ വിതരണ കേന്ദ്രം തുറന്നു
ഇരിണാവ് സർവ്വീസ് സഹകരണ ബാങ്ക് കാർഷിക ഉൽപ്പന്നസംഭരണ വിതരണ കേന്ദ്രം തുറന്നു.ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോ ഓപ്പ്മാർട്ട് പച്ചക്കറി വിതരണ കേന്ദ്രം ആരംഭിച്ചത്.കർഷകരിൽ നിന്ന് താങ്ങുവിലയ്ക്ക് പച്ചക്കറി ഏറ്റെടുത്ത് ജനങ്ങൾക്ക് നൽകുക എന്നതാണ് ലക്ഷ്യമിടുന്നത്.
പി ഗോവിന്ദൻ അദ്യക്ഷത വഹിച്ചു.
ബാങ്ക് പ്രസിഡണ്ട് പി കണ്ണൻ , എം കെ സൈബുന്നീസ, പി പി ഷാജിർ ,ടിചന്ദ്രൻ , പി സക്കറിയ, പി കെ വത്സലൻ, കെ രാജീവൻ എന്നിവർ സംബന്ധിച്ചു