ഇൻഡിഗോ വിമാനകമ്പനിയുടെ നടപടിക്കെതിരെ സിപിഐഎം

ഇ പി ജയരാജന് മൂന്നാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തിയ ഇൻഡിഗോ വിമാനകമ്പനിയുടെ നടപടിക്കെതിരെ സിപിഐഎം. വസ്തുതകൾ പരിശോധിക്കാതെയുള്ള തീരുമാനണെന്നും വിലക്കേർപ്പെടുത്തിയ തീരുമാനം പുനഃപരിശോധിക്കണമന്നും സി പി ഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വാർത്താകുറിപ്പിലൂടെ ആവശ്യപ്പെട്ടു.