ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ കേസ്

ഇ ബുൾ ജെറ്റ് സഹോദരങ്ങളെ അറസ്റ്റ് ചെയ്ത സമയത്ത് പ്രകോപനപരമായ വീഡിയോ പോസ്റ്റ് ചെയ്തവർക്കെതിരെ കണ്ണൂർ സൈബർ പൊലീസ് കേസെടുത്തു. സാമൂഹ്യ മധ്യമങ്ങൾ വഴി കലാപത്തിന് ആഹ്വാനം ചെയ്തു എന്നതിനാണ് കേസ്. പ്രകോപനപരമായ വീഡിയോ അപ്ലോഡ് ചെയ്തവരെ സംബന്ധിച്ച് പൊലീസ് വിവരങ്ങൾ ശേഖരിച്ച് വരികയാണ്.

ഇ ബുൾ ജെറ്റ് വിവാദത്തിൽ സമൂഹമാധ്യമങ്ങളിലെ ആരാധകരുടെ നിയമവിരുദ്ധ കമന്റുകൾ പരിശോധിക്കുമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ആർ ഇളങ്കോ നേരത്തെ തന്നെ അറിയിച്ചിരുന്നു. പരസ്യമായി അസഭ്യം പറയുന്നത് കുട്ടികളായാലും കർശന നടപടിയെടുക്കുമെന്ന് കമ്മീഷ്ണർ പറഞ്ഞിരുന്നു.