ഇ-ലോക് അദാലത്ത്- 10ന്
സംസ്ഥാന നിയമ സേവന അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടേയും തലശ്ശേരി, കണ്ണൂര്‍, തളിപ്പറമ്പ്, താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ ജൂലൈ 10ന് ഇ-ലോക് അദാലത്ത് നടക്കും. ജില്ലയിലെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്നതും നിലവിലുള്ളതുമായ കേസുകളും പൊതുമേഖലാ ബാങ്കുകള്‍, ബി എസ് എന്‍ എല്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളും മോട്ടോര്‍ വാഹന അപകട പരിഹാര കേസുകളും രജിസ്‌ട്രേഷന്‍ വകുപ്പിലെ അണ്ടര്‍ വാല്വേഷന്‍ കേസുകളും പരിഗണിക്കും.