ഈ അധ്യയന വര്‍ഷം സ്​കൂളുകള്‍ ചെലവ്​ മാത്രമേ ഫീസായി ഈടാക്കാവുവെന്ന്​ ഹൈക്കോടതി .

കൊച്ചി: ഈ അധ്യയന വര്‍ഷം സ്​കൂളുകള്‍ ചെലവ്​ മാത്രമേ ഫീസായി ഈടാക്കാവുവെന്ന്​ ഹൈക്കോടതി . ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം നടക്കുന്ന പശ്ചാത്തലത്തില്‍ ഫീസില്‍ ഇളവ്​ തേടി വിദ്യാര്‍ഥികളും രക്ഷിതാക്കളും സമര്‍പ്പിച്ച ഹർജിയിലാണ്​ ​ഹൈക്കോടതി ഉത്തരവ്​.

കോവിഡ്​ മൂലം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ സ്​കൂള്‍ നടത്തിപ്പിലൂടെ ലാഭമുണ്ടാക്കരുത്​. ഇത്​ ഉറപ്പാക്കുകയാണ്​ കോടതിയുടെ ലക്ഷ്യമെന്നും ജഡ്​ജി പറഞ്ഞു.

ഹർജികളില്‍ പരാമര്‍ശിക്കുന്ന സ്​കൂളുകള്‍ കൃത്യമായ ചെലവുകള്‍ നവംബര്‍ 17നകം അറിയിക്കണമെന്നും ഹൈകോടതി നിര്‍ദേശിച്ചു. ജസ്​റ്റിസ്​ ദേവന്‍ രാമചന്ദ്രനാണ്​ ഹർജി പരിഗണിച്ചത്​.