ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 2023 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷനാണ് ആരംഭിച്ചത്. രജിസ്‌ട്രേഷൻ സംബന്ധിച്ച വിവരങ്ങൾ സമ്പൂർണ്ണ ലോഗിനിൽ ലഭ്യമാണ്.

ജനുവരി 27ന് മുൻപായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണ്. മാർച്ച് 9 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. പരീക്ഷ മാർച്ച്‌ 29ന് അവസാനിക്കും. രാവിലെ 9.30 മുതൽ 11.15 വരെയാണ് പരീക്ഷാസമയം. ഐടി, പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 25 വരെ നടക്കും.