ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം;മരണം 14

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല അടർന്നുവീണതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ 14 മൃതദേഹങ്ങൾ പലയിടത്തുനിന്നായി കണ്ടെടുത്തതായി ചമോലി പോലീസ് അറിയിച്ചു

കാണാതായ 170 പേർക്കായി തിരച്ചിൽ തുടരുന്നു. ദുരന്ത രക്ഷാ പ്രവർത്തനത്തിൽ വിദഗ്ധരായവര്‍ ഇന്ന് രാവിലെ അപകടസ്ഥലത്തും. നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് രാത്രിയിലെ രക്ഷാ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നു. ഋഷിഗംഗ ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരും അളകനന്ദ, ദൌലിഗംഗ നദിക്കരകളിൽ താമസിച്ചിരുന്നവരുമാണ് അപകടത്തിൽപെട്ടവരിൽ ഏറെയും.