ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം;മരണം 26 ആയി

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട 26 പേരുടെ മൃതദേഹങ്ങൾ കിട്ടി. രുദ്രപ്രയാഗ് മേഖലയിൽ നിന്നാണ് മൃതദേഹങ്ങളിൽ ഭൂരിഭാഗവും കണ്ടെത്തിയിരിക്കുന്നത്. 32 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് .

അതേസമയം കാണാതായവരുടെ എണ്ണത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. 171 പേരെ കാണാതായി എന്നാണ് പോലീസ് പറയുന്നത്. എന്നാൽ 197 പേരെ കുറിച്ച് ഇപ്പോഴുംവിവരമില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന പറഞ്ഞു.