ഉത്തരാഖണ്ഡിലെ മഞ്ഞുമല അപകടം; കാണാതായ136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു

ദെഹ്റാദൂൺ: ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞതിനെ തുടർന്നുണ്ടായ പ്രളയത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു.

60 പേരുടെ മൃതദേഹം മാത്രമാണ് തിരച്ചിലിനൊടുവിൽ കണ്ടെത്താനായത്. സംസ്ഥാന, ദേശീയ ദുരന്ത നിവാരണ സേന, കരസേന, നാവികസേന, വ്യോമസേന, ഐടിബിപി, ലോക്കൽ പോലീസ്, അർദ്ധസൈനികർ എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.