ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്
ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്. ഇക്കൂട്ടത്തില്‍ പുതിയതാണ് വോയ്സ് സ്റ്റാറ്റസ്. ശബ്ദവും സ്റ്റാറ്റസായി ഇടാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചര്‍. നേരത്തെ ചാറ്റുകളില്‍ മാത്രമാണ് വോയ്സ് മെസേജുകള്‍ ഇടാന്‍ സാധിക്കുമായിരുന്നുള്ളൂ. അടുത്തിടെയാണ് വോയ്സ് മെസേജ് സ്റ്റാറ്റസ് ആക്കാനും കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ചത്. 30 സെക്കന്‍ഡ് വരെയുള്ള ശബ്ദം സ്റ്റാറ്റസ് ആക്കി ഇടാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഇത് ഉപയോഗിക്കുന്നവിധം ചുവടെ:
വാട്സ്ആപ്പില്‍ ഇടത് വശത്തേക്ക് സ്ലൈഡ് ചെയ്ത് സ്റ്റാറ്റസ് മെനു എടുക്കുക. ➡️സ്ക്രീനിന്റെ താഴെ പേനയുടെ ആകൃതിയിലുള്ള ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. ➡️മൈക്രോഫോണ്‍ ഐക്കണ്‍ ടാപ്പ് ചെയ്ത് ഹോള്‍ഡ് ചെയ്ത് പിടിച്ച് വോയ്സ് റെക്കോര്‍ഡ് ചെയ്യുക. ➡️റെക്കോര്‍ഡിങ് കഴിഞ്ഞ ശേഷം പ്രിവ്യൂ നോക്കുക. ➡️സബ്മിറ്റ് ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതോടെ വോയ്സ് സ്റ്റാറ്റസ് റെഡിയാകും.