ഉയർച്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ മൂന്ന് ദിവസം ഉയർന്നതിനു ശേഷം സ്വർണ്ണ വില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഇന്നലെ ഒരു പവൻ സ്വർണത്തിനു 280 രൂപയുടെ വർധനവാണ് ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില (ഇന്നത്തെ സ്വർണ്ണ വില) 37,640 രൂപയാണ്. മെയ് 20നു പവൻ 320 രൂപയാണ് കൂടിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണ വിലയിൽ 760 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരുന്നത്. 

സംസ്ഥാനത്ത് ഒരു ഗ്രാമിനു 22 കാരറ്റ് സ്വർണത്തിന്റെ വിലയിൽ മാറ്റമില്ല. ഗ്രാമിനു 22 കാരറ്റ് സ്വർണത്തിനു 4,705 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിനു ഇന്നലെ 35 രൂപയാണ് കൂടിയത്.  18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന്റെ വിലയും മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിനു 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 3,890 രൂപയാണ്. 

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്.  925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.