‘ഉറപ്പാണ് എൽഡിഎഫ്’ ; പുതിയ പ്രചരണവാക്യം പുറത്തിറക്കി

തിരുവനന്തപുരം: എൽഡിഎഫിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണവാക്യം പുറത്തിറക്കി. ‘ഉറപ്പാണ് എൽഡിഎഫ്’ എന്നതാണ് പുതിയ പ്രചരണവാക്യം ‘ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളുമുണ്ട്. ‘

എകെജി സെന്‍ററില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനും മുഖ്യമന്ത്രിയും പങ്കെടുത്ത ചടങ്ങിലായിരുന്നു മുദ്രാവാക്യം പ്രകാശനം ചെയ്‌തത്‌. എല്‍ഡിഎഫ് വീണ്ടും വരുമെന്ന ഉറപ്പാണ് മുദ്രാവാക്യം നല്‍കുന്നതെന്ന് എ വിജയരാഘവന്‍ പറഞ്ഞു. സർക്കാർ നടപ്പാക്കിയ വികസന–ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ബോർഡിലുണ്ട്.എൽഡിഎഫ് വരും, എല്ലാം ശരിയാവും’ എന്നതായിരുന്നു കഴിഞ്ഞ തവണത്തെ പ്രചരണവാക്യം