ഊട്ടി പുഷ്‌പമേളയ്‌ക്ക് ‌തുടക്കം

ഊട്ടി. 124-ാമത് ഊട്ടി പുഷ്‌പ‌മേളയ്‌ക്ക് തുടക്കമായി. ഊട്ടി സസ്യോദ്യാനത്തിൽ അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന പുഷ്‌പമേളയുടെ ഉ​ദ്ഘാടനം മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർവഹിച്ചു. വിനോദസഞ്ചാരികളെ ആകർഷിക്കുന്ന വിവിധ വിഭാഗങ്ങളിൽപ്പെട്ട 5 ലക്ഷം പൂക്കളാണ് മേളയ്‌ക്കായി നട്ടുവളർത്തിയത്. ഊട്ടിയുടെ 200-ാം വാർഷികം സൂചിപ്പിക്കുന്ന മാതൃകയും ഏറെ ആകർഷകമാണ്.

പുഷ്പകാഴ്‌ചയ്‌ക്ക് മുന്നോടിയായി കോയമ്പത്തൂർ തമിഴ്‌നാട് അഗ്രികൾച്ചറൽ യൂനിവേഴ്‌സിറ്റിയുടെ ഒരു ലക്ഷം പൂക്കളാൽ രൂപപ്പെട്ട മാതൃക സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി, ബാംഗ്ലൂർ, ഓസൂർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് കർണേശൻ പുഷ്പങ്ങൾ വന്നിട്ടുണ്ട്. നീലഗിരി ജില്ലയിലെ ആറ്​ പ്രാചീന ഗോത്രങ്ങളുടെ ആദരസൂചകമായി 20,000 പൂക്കളുമായി ഗോത്രവർഗ്ഗ കാർണേഷനും പുഷ്പ രംഗോലികളും മേളയ്‌ക്കായി ഒരുക്കിയിട്ടുണ്ട്