എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും രണ്ടിടത്ത് വോട്ടുണ്ടെന്ന് രേഖകൾ

കൊച്ചി: പെരുമ്പാവൂരിലെ കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളി. എൽദോസിനും ഭാര്യക്കും രണ്ടിടത്ത് വോട്ടുണ്ടെന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മൂവാറ്റുപുഴ മാറാടി പഞ്ചായത്തിലെ 130-ാം നമ്പർ ബൂത്തിലും പെരുമ്പാവൂർ രായമംഗലം പഞ്ചായത്തിലെ 142-ാം ബൂത്തിലുമാണ് എംഎൽഎയുടെ പേരുള്ളത്. കുന്നപ്പിള്ളിയുടെ ഭാര്യക്കും ഇരട്ടവോട്ടുണ്ട്. എന്നാൽ, ഇരട്ടവോട്ടിനെ കുറിച്ച് അറിയില്ലെന്നും മൂവാറ്റുപുഴയിലെ വോട്ടു നീക്കാൻ അപേക്ഷ നൽകിയിരുന്നെന്നും എൽദോസ് കുന്നപ്പിള്ളി പ്രതികരിച്ചു.