എംപ്ലോയബിലിറ്റി സെന്റര്‍:ഓണ്‍ലൈന്‍ അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടീവ് ഒഴിവുകളിലേക്ക് ഗൂഗിള്‍ മീറ്റ് മുഖേന അഭിമുഖം നടത്തുന്നു. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദം അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ. ജൂണ്‍ 30 ബുധനാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ് അഭിമുഖം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ഇന്റര്‍വ്യൂവിന് മുമ്പുള്ള ദിവസങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഇന്റര്‍വ്യൂ ലിങ്ക് ലഭിക്കുന്നതിന് 0497 2707610 എന്ന നമ്പരില്‍ ബന്ധപ്പെടുക.