എംവി ജയരാജനെതിരെ പൊലീസിൽ പരാതി

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ പരാമർശത്തിന്റെ പേരിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജനെതിരെ യൂത്ത് കോൺ​ഗ്രസ് പൊലീസിൽ പരാതി നൽകി. എംവി ജയരാജന്റെ പ്രസ്താവന കലാപമുണ്ടാക്കണമെന്ന ദുഷ്ടലാക്കോടെയാണെന്ന് യൂത്ത് കോൺ​ഗ്രസ് ആരോപിക്കുന്നു

പന്തീരാണ്ട്​ കാലം പട്ടിയുടെ വാല്​ കുഴലിലിട്ടാലും നേരെയാകില്ലെന്നും, ഇതുപോലെ​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരനെ എത്രകാലം കുഴലിലിട്ടാലും നേരെയാക്കാൻ കോൺഗ്രസിനാകില്ലെന്നുമായിരുന്നു എം.വി. ജയരാജന്റെ പരാമർശം. മുഖ്യമന്ത്രി പിണറായി വിജയനെതിരായ സുധാകരന്‍റെ പരാമർശങ്ങളോട്​ പ്രതികരിക്കവേയാണ് എം.വി. ജയരാജൻ ഇത്തരത്തിൽ പ്രതികരിച്ചത്