എം.എ. യൂസഫലിയും ഭാര്യയും അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപനയ്ക്ക്
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും ഭാര്യയും യാത്ര ചെയ്യുന്നതിനിടെ കൊച്ചിയിൽ അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ വിൽപ്പനയ്ക്ക്. ഇറ്റാലിയൻ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാൻഡിൻറെ ഉടമസ്ഥതയിലുള്ള 109 എസ്പി ഹെലികോപ്റ്ററാണിത്. കഴിഞ്ഞ വർഷം ഏപ്രിൽ 11നാണ് ഹെലികോപ്റ്റർ കൊച്ചിയിലെ പനങ്ങാട് ചതുപ്പിൽ ഇറക്കിയത്. ഒരു വർഷത്തിനു ശേഷം ടെൻഡർ വിളിച്ചാണ് ഹെലികോപ്റ്റർ വിൽക്കുന്നത്.
നാൽ വർഷം പഴക്കമുള്ള ഹെലികോപ്റ്ററിൽ പൈലറ്റ് ഉൾപ്പെടെ ആറ് പേർക്ക് സഞ്ചരിക്കാനാകും. ഇതിൻ ഏകദേശം 50 കോടി രൂപ വിലവരും. ഹെലികോപ്റ്റർ നിലവിൽ കൊച്ചി വിമാനത്താവളത്തിൻറെ ഹാങ്ങറിലാണ്. ഇൻഷുറൻസ് നഷ്ടപരിഹാരം തീർപ്പാക്കുന്നതിൻറെ ഭാഗമായാണ് ഹെലികോപ്റ്റർ വിൽപ്പന.
ഹെലികോപ്ടറിൻ പറക്കാനുള്ള ശേഷിയില്ല. ഹെലികോപ്റ്റർ ഭാഗങ്ങൾ വേർതിരിച്ച് വിൽക്കാനും കഴിയും. ഇപ്പോൾ പറക്കുന്ന അവസ്ഥയിലല്ലെങ്കിലും അവ നന്നാക്കാനും ഉപയോഗയോഗ്യമാക്കാനും കഴിയുമെന്ന് അധികൃതർ അവകാശപ്പെടുന്നു.