എം ബി എ പ്രവേശന നടപടികൾ ആരംഭിച്ചു

കണ്ണൂർ: സർവ്വകലാശാലാ എംബിഎ ഡിഗ്രി ക്കുള്ള പ്രവേശനനടപടികൾ തുടങ്ങി. അപേക്ഷകൾ ഓൺ ലൈൻ ആയാണ് സമർപ്പിക്കേണ്ടത്. ബിരുദത്തിൽ 50 ശതമാനം മാർക്കോടെ പാസായിരിക്കണം. എന്നാൽ അവസാന വർഷ ഡിഗ്രി പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശനത്തിന് അഡ്മിഷൻ സൂപ്പർവൈസറി നടത്തുന്ന കെ മാറ്റ്, കാറ്റ്, സിമാറ്റ് എന്നിവയിൽ ഏതെങ്കിലും പരീക്ഷ യുടെ മാർക്ക് മാനദണ്ഡമാണ്.
സർവ്വകലാശാല യുടെ പാലയാട്, മാങ്ങാട്ടുപറമ്പ, പറശ്ശിനിക്കടവ്, നീലേശ്വരം എന്നിവിടങ്ങളിലാണ് കോഴ്സ് ഉള്ളത്.
കോവിഡ് കാലമായിട്ടുകൂടെ ഇവിടെ ന്നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ ബൈജൂസ്, ഏർണസ്റ്റ് &യംങ്ങ്, ഏച്ച് സി എൻ ടെക്നോളജി,ഒറാക്കിൾ, ഡെക്കാത്തിലോൺ എന്നീ ബഹുരാഷ്ട്ര കമ്പനികളിൽ ജോലിക്ക് അർഹത നേടിയിട്ടുണ്ട്.
സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ സർവ്വകലാശാല പാലയാട് കാമ്പസ്സിൽ ഇൻക്യബേഷൻ സെന്റർ പ്രവർത്തിക്കുന്നു.
യുജിസി യുടെ നാക്ക് സന്ദർശനവുമായി ബന്ധപ്പെട്ട് എംബിഎ കോഴ്സ് സിലബസ് കാലഘട്ടത്തിനനുസരിച്ചുള്ള പാഠൃവിഷയങ്ങൾ ഉൾപ്പെടുത്തി പരിഷ്കരിച്ചു. പഠനം ഓൺ ലൈനിൽ ആണെങ്കിലും, കഴിഞ്ഞ തവണ മൂന്ന് മാസത്തോളം ഓഫ്‌ലൈൻ സൗകര്യവും സർവ്വകലാശാല ഒരുക്കിയിരുന്നു. മറ്റിടങ്ങളിൽ നിന്നും വൃതൃസ്തമായി പരീക്ഷകൾ മുഴുവൻ
കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് ഓഫ്‌ലൈനിൽ നടക്കുന്നത് കണ്ണൂർ സർവ്വകലാശാലാ എംബിഎ കോഴ്സിൻറെ സ്വീകാരൃത രക്ഷിതാക്കളിൽ വർദ്ധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്.
കോഴ്സിന് 26, തിങ്കളാഴ്ചവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റ് www.kannuruniversity.ac.in ൽ ലഭൃമാണ്