എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് സത്യവാങ്‌മൂലം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് സത്യവാങ്‌മൂലം.

ശിവശങ്കറിന് സ്വര്‍ണക്കടത്തിനെപ്പറ്റി അറിവ് ഉണ്ടായിരുന്നു എന്നാണ് സത്യവാങ്‌മൂലത്തില്‍ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്തിന് ശിവശങ്കര്‍ ഒത്താശ ചെയ്‌തു. കളളക്കടത്തില്‍ ലഭിക്കുന്ന വരുമാനം എവിടെ നിക്ഷേപിക്കണമെന്ന് ശിവശങ്കറാണ് നിര്‍ദേശിച്ചതെന്നും ഇ ഡി പറയുന്നു.