എം ശിവശങ്കറിനെതിരെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി ഇ ഡി

കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെ പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന ശിവശങ്കറിന് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് തടയുന്നതിനാണ് പ്രാഥമിക കുറ്റപത്രം സമര്‍പ്പിക്കുന്നത്.ഈ മാസം 24 നു മുമ്പു തന്നെ കുറ്റപത്രം സമര്‍പ്പിച്ചേക്കുമെന്നാണ് വിവരം.വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശിവശങ്കറിനെതിരായ പ്രാഥമിക കുറ്റപത്രം ഇ ഡി സമര്‍പ്പിക്കുമെന്നും ഇതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണെന്നുമാണ് വിവരം