എം.സി.എ പ്രോഗ്രാമിലേക്ക് ഒഴിവുള്ള എൻ.ആർ.ഐ സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു.

കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി ഡിപ്പാർട്ടുമെന്റിൽ എം.സി.എ (റെഗുലർ) കോഴ്സിലേക്ക് എൻ.ആർ.ഐ കോട്ടയിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. നിർദിഷ്ട യോഗ്യതയുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.അപേക്ഷാ ഫോറം 22 -09 -2021 വരെ ഡിപ്പാർട്ടുമെന്റ് ഓഫീസിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾ 0497 – 2784535 എന്ന നമ്പറിൽ ലഭ്യമാണ്.