എം.സി. കമറുദ്ദീന്‍ എം.എല്‍.എയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുസ്ലിം ലീഗ് എം.എല്‍.എ എം.സി കമറുദ്ദീനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാഞ്ഞങ്ങാട്ടെ കാസര്‍കോട് ജില്ല ജയിലില്‍ കോവിഡ് ഭീഷണി നിലനില്‍ക്കുന്നതിനാലാണ് നടപടി. ഇന്ന് രാവിലെയാണ് കണ്ണൂരിലേക്ക് മാറ്റിയത്.