എകെജി സെന്ററിന് നേരെ ബോംബേറ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറ്. എകെജി സെന്ററിന്റെ ഗേറ്റിന് മുന്നിലേക്കാണ്  ബോംബാക്രമണമുണ്ടായത്. സെന്ററിന്റെ ഹാളിലേക്കുള്ള ഗേറ്റിനു മുന്നിലേക്കാണ് ബോംബറിഞ്ഞത്. 11. 30 ഓടുകൂടിയാണ് ആക്രമണമുണ്ടായത്. സ്കൂട്ടറിൽ എത്തിയ ഒരാൾ എകെജി സെന്ററിലെ ഹാളിനു മുന്നിലെ ഗേറ്റിനു മുന്നിൽ എറിയുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

വലിയ ശബ്ദത്തോടെയാണ് ബോംബ് പൊട്ടിയതെന്ന്  സിപിഐ എം കേന്ദ്രകമ്മറ്റി അംഗം ഇപി ജയരാജന്‍ പറഞ്ഞു.നാടന്‍ ബോംബാണെറിഞ്ഞത് എന്നാണ് വിവരം.  എകെജി സെന്ററിന്റെ ഹാളിനു മുന്നിലെ ഗെയിറ്റിന് മുന്നിലേക്കാണ് ബോംബെറിഞ്ഞത്.