എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ഒഴിവുള്ള തസ്തികകളിൽ താത്കാലിക സ്ഥാനക്കയറ്റം നൽകും

തിരുവനന്തപുരം: ഭരണപരമായ അടിയന്തര സാഹചര്യം കണക്കിലെടുത്ത് എക്സൈസ് ഉദ്യോഗസ്ഥരുടെ ഒഴിവുള്ള തസ്തികകളിലേക്ക് താൽക്കാലിക സ്ഥാനക്കയറ്റം നൽകാൻ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. എക്സൈസ് പ്രിവൻറീവ് ഓഫീസർമാർക്ക് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടറായും അസിസ്റ്റൻറ് എക്സൈസ് ഓഫീസർമാർക്ക് എക്സൈസ് ഇൻസ്പെക്ടർമാരായും താൽക്കാലിക സ്ഥാനക്കയറ്റം നൽകും. ഇത് വകുപ്പിൻറെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതിനാൽ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് നടപടി.