എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം.
കൊച്ചി : എടയാര്‍ വ്യവസായ മേഖലയില്‍ വന്‍ തീപിടുത്തം. ഓറിയോണ്‍ കെമിക്കല്‍ ഫാക്ടറിയിലാണ് തീ ഉയര്‍ന്നത്. രണ്ടു കോടിയോളം രൂപയുടെ സാമഗ്രികള്‍ കത്തിനശിച്ചു. അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും കൃത്യമായ ഇടപെടല്‍മൂലം തീ പടരുന്നത് തടയാനായി.
മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ തീ നിയന്ത്രണവിധേമായി. തുണികൊണ്ടുള്ള വലിയ തരം പാവകള്‍ നിര്‍മിച്ച് കയറ്റുമതിചെയ്യുന്ന സ്ഥാപനമാണിത്.
മാലിന്യം കത്തിച്ചതില്‍നിന്ന് തീ പടര്‍ന്നതോ ഷോര്‍ട്ട് സര്‍ക്യൂട്ടോ ആയിരിക്കാം കാരണമെന്നാണ് പ്രാഥമിക നിഗമനം.