എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മരണത്തെകുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

കണ്ണൂർ :
പെരളശേരി ഐവർകുളം സ്വദേശിനിയായ എട്ടാംക്ലാസ് വിദ്യാർഥിനിയുടെ മരണത്തെകുറിച്ച് ചക്കരക്കൽ പൊലീസ് അന്വേഷ ണം തുടങ്ങി. ആത്മഹത്യാക്കുറി പ്പിൽ അധ്യാപികയുടെയും ചില വിദ്യാർഥികളുടെയും പേര് പരാമ ർശിച്ചതിനാലാണ് നടപടി.

വ്യാഴം വൈകിട്ടോടെയാണ് വി എം പ്രവീണിന്റെയും റീനയുടെ യും ഏകമകളും പെരളശേരി എകെജിഎസ് ജിഎച്ച്എസ്എസ് വിദ്യാർഥിനിയുമായ റിയ പ്രവീണിനെ (13) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ക്ലാസ് മുറിയിലെ ബെഞ്ചിൽ മഷി പുരട്ടിയതുമായി ബന്ധപ്പെട്ട് അധ്യാ പിക റിയ അടക്കമുള്ള വിദ്യാർഥികളെ ശകാരിച്ചിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ റിയയെ വൈകി ട്ടോടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

മൃതദേഹം വെള്ളിയാഴ്ച വൈകിട്ടോടെ പെരളശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ബാലാവകാശ കമീഷൻ ചെയർമാൻ കെ വി മനോജ് കുമാർ സ്കൂളും റിയയുടെ വീടും സന്ദർശിച്ചു.