എന്‍ട്രന്‍സ് പരീക്ഷ പരിശീലനം: ധനസഹായത്തിന് അപേക്ഷിക്കാം

വിമുക്ത ഭടന്‍മാരുടെ മക്കളില്‍ അവിവാഹിതരും തൊഴില്‍രഹിതരുമായവര്‍ക്ക് മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷാ പരിശീലനത്തിന് ധനസഹായം നല്‍കുന്നു. പ്രായപരിധി 25 വയസില്‍ താഴെ. ആറുമാസത്തില്‍ കുറയാത്ത കാലയളവില്‍ മെഡിക്കല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ കോച്ചിങ്ങിന് പങ്കെടുത്ത് പരീക്ഷ എഴുതിയവര്‍ക്ക് അപേക്ഷിക്കാം. എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോച്ചിംഗ് സ്ഥാപന മേധാവിയുടെ പരീക്ഷാ കാലയളവ് സൂചിപ്പിക്കുന്ന സാക്ഷ്യപത്രം, ഫീസടച്ച അസ്സല്‍ രസീത്, ഡിസ്ചാര്‍ജ് സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, എസ് എസ് എല്‍ സി/ പ്ലസ്ടു മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ നവംബര്‍ അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷാ ഫോമും ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ലഭിക്കും. ഫോണ്‍:0497 2700069.