എന്റെ കേരളം മെഗാ മേള: 800ല്‍ അധികം സേവനം പ്രയോജനപ്പെടുത്തി

എന്റെ കേരളം മെഗാ മേളയിലെ സേവന സ്റ്റാളുകള പ്രവർത്തനം ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ 888 പേർ സേവനം പ്രയോജനപ്പെടുത്തി. യുണീക്ക് ഹെൽത്ത് ഐഡി, ഭിന്നശേഷിക്കാർക്കുള്ള ഏകീകൃത തിരിച്ചറിയൽ കാർഡ്, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് തിരുത്തൽ എന്നിവയ്ക്കായി 225 ഓളം പേരാണ് ആരോഗ്യവകുപ്പിന്റെ സ്റ്റാളിൽ എത്തിയത്.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി രജിസ്ട്രേഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ട് 128 പേരാണ് സ്റ്റാൾ സന്ദർശിച്ചത്. 15 സർക്കാർ വകുപ്പുകളുടെ തത്സമയ സേവനങ്ങൾ മേളയിൽ സൗജന്യമായി സജ്ജീകരിച്ചിട്ടുണ്ട്. സർവീസ് സ്റ്റാളുകൾ രാവിലെ 10 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും.