എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകള്‍ വര്‍ധിപ്പിച്ചിച്ച് യുഎഇ
പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് യുഎഇയുടെ പുതിയ നീക്കം. സാധാരക്കാരായ പ്രവാസികള്‍ ഇപ്പോഴത്തെ ഈ നീക്കം തിരിച്ചടി തന്നെയാണ്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം യു.എ.ഇയില്‍ എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ്.
എന്നാല്‍ ഈ പുതിയ റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഔദ്യോഗിക നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ല. നിരക്കുകള്‍ വര്‍ധിപ്പിച്ച് ഫെഡറല്‍ അതോറിറ്റിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കി.
ഔദ്യോഗിക നിര്‍ദേശം പുറപ്പെടുവിച്ചിട്ടില്ലെങ്കിലും പുതുക്കിയ എമിറേറ്റ്സ് ഐ.ഡി, വിസ നിരക്കുകള്‍ ഒന്ന് നോക്കാ. 100 ദിര്‍ഹമാണ് വിസക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.എമിറേറ്റ്സ് ഐ.ഡി, സന്ദര്‍ശക വിസ, റെസിഡന്‍റ് വിസ എന്നിക്കെല്ലാം നിരക്ക് വര്‍ധനവ് ബാധകമാണ്.
ഇതോടെ, 270 ദിര്‍ഹമായിരുന്ന എമിറേറ്റ്സ് ഐ.ഡി നിരക്ക് 370 ദിര്‍ഹമായി ഉയര്‍ന്നു. ഒരു മാസത്തെ സന്ദര്‍ശക വിസ നിരക്കും 270 ദിര്‍ഹമില്‍ നിന്ന് 370 ദിര്‍ഹമായി. ദുബൈ എമിറേറ്റില്‍ നിരക്ക് വര്‍ധനയെ കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. എന്തായാലും നിരക്ക് കൂട്ടിയ ഈ തീരുമാനത്തില്‍ ഇനി കൂടുതല്‍ വക്തതവരേണ്ടതുണ്ട്.