“എയ്ഡഡ് സ്‌കൂളുകളിലെ നിയമനം പി.എസ്.സിക്ക് വിടുന്നത് സര്‍ക്കാരിന്റെ ആലോചനയിലില്ല”

എയ്ഡഡ് സ്കൂളുകളിലെ നിയമനം പി.എ.സിക്ക് വിടുന്ന കാര്യം സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. താൽക്കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നിന്നായിരിക്കുമെന്നും മന്ത്രി അറിയിച്ചു. സ്കൂളുകളിൽ പി.ടി.എ നടത്തുന്ന താൽക്കാലിക നിയമനങ്ങൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യരായ ഉദ്യോഗാർത്ഥികളെ തൊഴിലിലൂടെ നിയമിക്കുമെങ്കിലും പി.ടി.എ നിയമിക്കുന്നവരെ ഒഴിവാക്കുമെന്നും ശിവൻകുട്ടി വിശദീകരിച്ചു.