എയ്ഡ്സ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു.

കണ്ടോന്താർ കുടുബരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കൈതപ്രം എൻജിനീയറിങ് & ആർക്കിടെക്ചർ കോളേജ് എൻ എസ് എസ്സ് യൂണിറ്റുമായി ചേർന്ന് എയ്ഡ്സ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ.എ പശുപതിയുടെ അദ്ധൃക്ഷതയിൽ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ കൃഷ്ണൻ ക്ലാസ്സുകൾ നയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ പ്രമോദ് സ്വാഗതവും NSS പ്രോഗ്രാം ഓഫീസർ ശ്രീ സൂരജ് നന്ദിയും പ്രകാശിപ്പിച്ചു. എയ്ഡ്സ് ബോധവതക്കരണത്തിന്റെ ഭാഗമായി ശ്രീ ശരവണൻ പാലക്കാടിന്റെ മാജിക് ഷോയും അരങ്ങേറി.