എറണാകുളം കളക്ടര്‍ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി

കൊച്ചി: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ എറണാകുളം കളക്ടര്‍ രേണു രാജിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ പരാതി.നടപടി ആവശ്യപ്പെട്ട് ബൈജു നോയല്‍ എന്ന രക്ഷിതാവാണ് പരാതി നല്‍കിയത്. ഉത്തരവിലെ ആശയക്കുഴപ്പം പകുതി കുട്ടികള്‍ക്ക് അധ്യായനം നഷ്ടമാക്കിയതായി പരാതിയില്‍ പറയുന്നു